എടക്കര: പുന്നപ്പുഴക്ക് കുറുകെ ചുങ്കത്തറ ആറംപുളിക്കലില് നിര്‍മിക്കുന്ന ചെക്ക്ഡാം കം ബ്രിഡ്ജിെൻറ നിര്‍മാണോദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് ചളിക്കപ്പൊട്ടിയില് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചെക്ക്ഡാം കം ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നതോടെ ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളിലെ കുളിവെള്ളക്ഷാമം പരിഹരിക്കാനും 261 ഹെക്ടര്‍ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനും ഉപകരിക്കുന്നതോടൊപ്പം രണ്ട് പഞ്ചായത്തുകളുമായി ഗതാഗത ബന്ധം എളുപ്പമാകാനും വഴിവെക്കും. ചെറുകിട ജലസേചന വകുപ്പ് ഫണ്ടില്‍നിന്ന് 3.90 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് അഞ്ച് സ്പാനുകളുണ്ടാകും. നാലര മീറ്റര്‍ വീതിയും 53 മീറ്റര്‍ നീളവുമുള്ള പാലത്തിെൻറ നിര്‍മാണം ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. എം.ഐ. ഷാനവാസ് എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രാദേശിക വികസന കമ്മിറ്റി ഭാരവാഹികളായ പി. സുഭാഷ്, ഇ.ഡി. സദാനന്ദന്, ടി.പി. ഷാജഹാന് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.