മലപ്പുറം: പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും പരിസ്ഥിതി ദിനത്തിൽ ഓരോ തൈ നടുകയും അത് പരിപാലിക്കുകയും ചെയ്യണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സ്വന്തം വീട്ടുവളപ്പിൽ തൈ നട്ട് എസ്.വൈ.എസ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, ബി.എസ്.കെ. തങ്ങൾ, കാളാവ് സൈതലവി മുസ്ലിയാർ, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ഷാഹുൽ ഹമീദ് മേൽമുറി, സി.എച്ച്. ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലീം എടക്കര, പി.കെ. ലത്തീഫ് ഫൈസി, ഒ.കെ.എം. മൗലവി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.