ആനക്കയം: എവിടെ നോക്കിയാലും അധ്യാപകരെ കണ്ടുമുട്ടുന്ന പെരിമ്പലമെന്ന ‘അധ്യാപക ഗ്രാമ’ത്തിന് ഇനി സിവില്‍ സർവിസ് തിളക്കവും. സിവില്‍ സർവിസ് പരീക്ഷയില്‍ 885ാം റാങ്ക് നേടിയ പെരിമ്പലം സ്വദേശി ഷുഹൈബ് തെക്കേടത്താണ് നാടിെൻറ അഭിമാനമായി മാറിയത്. തെക്കേടത്ത് അബൂബക്കര്‍ മാസ്റ്ററുടെയും കരേകടവത്ത് ഖദീജയുടെയും മകനാണ്. ചെറുപ്പകാലം മുതലേ പഠനത്തിലും മത്സരപരീക്ഷകളിലും മികവ് പുലര്‍ത്തിയ ഷുഹൈബ് പെരിമ്പലം പൊട്ടിക്കുഴി എ.എം.എൽ.പി സ്കൂള്‍, ക്രസൻറ് എ.യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. പാലക്കാട് എൻ.എസ്.എസ് എന്‍ജിനീയറിങ് കോളജില്‍നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ രണ്ടുവര്‍ഷം സോഫ്റ്റ്വെയര് എന്‍ജിനീയറായി ജോലി ചെയ്തു. ഇതിന് ശേഷമാണ് കേരള സിവില്‍ സർവിസ് അക്കാദമിയില്‍ സിവില്‍ സർവിസ് പരിശീലനത്തിന് ചേരുന്നത്. അക്കാദമയിലെ ഒരുവര്‍ഷത്തെ കഠിന പരിശീലനമാണ് അഭിമാന നേട്ടത്തിലത്തെിച്ചത്. സിവില്‍ സർവിസില്‍ ചേര്‍ന്ന് സത്യസന്ധതയോടെ രാജ്യത്തെ സേവിക്കലാണ് ലക്ഷ്യമെന്ന് ഷുെഹെബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.