പൂക്കോട്ടുംപാടം: ഭയമില്ലാതെ സമൂഹത്തില്‍ ഇറങ്ങിനടക്കാന്‍ സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ നിര്‍ഭയ സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ സഹൃദയ ക്ലബിെൻറയും പൂക്കോട്ടുംപാടം ജനമൈത്രി പൊലീസിെൻറയും ആഭിമുഖ്യത്തിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. എസ്.ഐ അമൃത് രംഗന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ സി.പി. സതീരത്നം, അധ്യാപകരായ എ. മനോജ്കുമാര്‍, ഇ.ടി. ഗിരീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജിത, വിധു എന്നിവര്‍ ക്ലാസെടുത്തു. ചൈതന്യ പരിശീലന ക്ലാസെടുത്തു. അധ്യാപകരായ മഞ്ജു ബീഗം, ബെറ്റി ജോണ്സണ്, ഗീത തമ്പി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ്, ജിയോ ജേക്കബ്, നിബിന് ദാസ്, അന്‍സാര്‍, സ്മിത, പങ്കജം, സിനി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.