പൂക്കോട്ടുംപാടം: പായമ്പാടം മൂച്ചിക്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പരാതി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ പോളിഷിങ് യൂനിറ്റ്, പുതുതായി ആരംഭിച്ച മെറ്റല്‍ -എം സാൻഡ് യൂനിറ്റ് എന്നിവക്കെതിരെയാണ് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഫര്‍ണിച്ചര്‍ നിർമാണശേഷം ഉപകരണങ്ങള്‍ക്ക് പോളിഷ് ചെയ്യുന്ന കെമിക്കല്‍ മാലിന്യങ്ങളും മറ്റും പുറത്തേക്ക് തള്ളുമ്പോള്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് അസഹനീയ ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികള്‍ക്ക് തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. പ്രദേശത്തെ കൃഷി നശിക്കുന്നതായും സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെ കാല്‍നടക്കാര്‍ക്ക് പോകാനാകാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥാപനത്തില്‍ ഇതര സംസ്ഥാനക്കാരായ മുപ്പതില്പരം ജീവനക്കാര്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് രണ്ട് ശുചിമുറികള്‍ മാത്രമേയുള്ളൂവെന്നും താമസിക്കാൻ വേണ്ടത്ര സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഒരുക്കിയിട്ടിെല്ലന്നും ആക്ഷേപമുണ്ട്. അനധികൃതമായി പാടം മണ്ണിട്ട് നികത്തി സ്ഥാപിച്ച മെറ്റല്‍ എം സാൻഡ് വിതരണ സ്ഥാപനത്തില്‍ വാഹനത്തില്‍ എത്തിക്കുമ്പോഴും കയറ്റി പോകുമ്പോഴും വ്യാപകമായി പൊടി പടരുന്നതും ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെയും സത്വര നടപടി സ്വീകരിച്ച് പ്രദേശത്തുനിന്ന് ഒഴിവാക്കി സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, വാര്‍ഡ് അംഗങ്ങളായ കളരിക്കല്‍ സുരേഷ് കുമാര്‍, ശിവദാസന്‍ ഉള്ളാട് എന്നിവര്‍ പരാതിക്കിടയാക്കിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഉചിതനടപടി കൈക്കൊള്ളുമെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.