മലപ്പുറം: അനുമതിയില്ലാതെ നഗരത്തിെൻറ വിവിധയിടങ്ങളിൽ സ്ഥാപിച്ച പരസ്യബോർഡുകൾ വ്യാഴാഴ്ച മുതൽ നീക്കുമെന്ന് നഗരസഭ അധികൃതർ. വാഹന ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന തരത്തിൽ പരസ്യബോർഡുകൾ നിറഞ്ഞത് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്തയാക്കിയതിനെ തുടർന്നാണ് അധികൃതർ നടപടിയെടുക്കുന്നത്. അതേസമയം, നികുതി അടച്ചാൽ നഗരസഭ അനുവദിച്ച സ്ഥലങ്ങളിൽ പരസ്യബോർഡുകൾ വെക്കാം. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും പരിപാടികൾക്ക് ശേഷം തോരണങ്ങളും ബാനറുകളും മാറ്റണമെന്ന് കർശന നിർദേശനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കം പരസ്യബോർഡുകളാണ് കുന്നുമ്മൽ, കോട്ടപ്പടി, കിഴക്കേത്തല, പെരിന്തൽമണ്ണ റോഡ് തുടങ്ങിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.