പരിയാപുരത്തെ കുട്ടികള്‍ ഇനി സ്വന്തമായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മിക്കും

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരത്തെ വിദ്യാര്‍ഥികള്‍ ഇനി സ്വന്തമായി വീടുകളില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മിക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന കാലത്ത് ഊര്‍ജ സംരക്ഷണത്തിന്‍െറ പുതുവഴി തുറന്ന് അറിവ് പകര്‍ന്നത് പരിയാപുരം സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാരാണ്. വളന്‍റിയര്‍മാര്‍ നേടിയ അറിവ് മറ്റ് വിദ്യാര്‍ഥികള്‍ക്കും പകര്‍ന്ന് നല്‍കുകയായിരുന്നു. പരിശീലനം നേടിയവര്‍ക്കെല്ലാം സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകളും സമ്മാനിച്ചു. ഊര്‍ജസംരക്ഷണത്തിലൂടെ വൈദ്യുതി ചാര്‍ജ് കുറക്കുന്നതിനെ കുറിച്ച് എ. ആനന്ദമൂര്‍ത്തി ക്ളാസെടുത്തു. പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജ് ഊര്‍ജതന്ത്ര വിഭാഗം, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടിയൊരുക്കിയത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എം കോളജ് വൈസ് പ്രിന്‍സിപ്പല്‍ പി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഫെബില ബേബി, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, പ്രഫ. കെ.ടി. റംല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബെന്നി തോമസ്, മനോജ് കെ. പോള്‍, ലിറ്റി ഡൊമിനിക്, സിബി ഓവേലില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.