ദര്‍ശിനി ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം

തിരൂര്‍: ചലച്ചിത്രാസ്വാദകര്‍ക്ക് അപൂര്‍വ ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച മലയാള സര്‍വകലാശാലയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ‘ദര്‍ശിനി’ തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് 4.30നാണ് സമാപന സമ്മേളനം. സമഗ്രസംഭാവനകള്‍ക്കുള്ള ദര്‍ശിനി പുരസ്കാരം സംവിധായകന്‍ കെ.എസ്. സേതുമാധവന് സമ്മാനിക്കും. മേളയിലെ മത്സരവിഭാഗമായ നവമലയാളസിനിമയിലെ മികച്ച ചിത്രത്തിനുള്ള ദര്‍ശിനി പ്രേക്ഷക അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. തിരക്കഥാകൃത്ത് ഡോ. സി.ജി. രാജേന്ദ്രബാബു, സമാപനചിത്രമായ ‘ഇഷ്ടി’യുടെ സംവിധായകന്‍ ജി. പ്രഭ എന്നിവര്‍ അതിഥികളാകും. ഞായറാഴ്ച ദൃശ്യസംവാദം നടന്നു. ഡിജിറ്റല്‍ യുഗത്തിലത്തെുമ്പോള്‍ ഒറ്റപ്പെട്ട പ്രേക്ഷകനെയാണ് കാണാന്‍ കഴിയുന്നതെന്നും തിയറ്ററുകള്‍ അച്ചടക്കത്തിന്‍െറ പാഠശാലകളായി മാറിയെന്നും ഡോ. ഉമര്‍ തറമേല്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യ മനുഷ്യനെ കീഴ്പ്പെടുത്താതിരിക്കാന്‍ ജാഗരൂകരായിരിക്കണമെന്ന് മണമ്പൂര്‍ രാജന്‍ ബാബു അഭിപ്രായപ്പെട്ടു. ഫിലിം സൊസൈറ്റികള്‍ക്കും മേളകള്‍ക്കും മികച്ച ഭാവി ഉണ്ടാവുമെന്ന് യുവനിരൂപകന്‍ ഹരിനാരായണന്‍ പറഞ്ഞു. ഡോ. അന്‍വര്‍ അബ്ദുല്ല മോഡറേറ്ററായി. സംവിധായകരായ ഷാനവാസ് കെ. ബാവക്കുട്ടി, സൈജോ കണ്ണനായ്ക്കല്‍, രഞ്ജിത് ചിറ്റാടെ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഡോ. എന്‍.വി. മുഹമ്മദ് റാഫി മോഡറേറ്ററായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.