കലക്ടറേറ്റ് സ്ഫോടനം: വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിച്ചുതുടങ്ങി

പെരിന്തല്‍മണ്ണ: മിനി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങി. മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങള്‍ തമ്മില്‍ തിരിച്ചറിയാനാണ് ഈ നടപടി. പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനില്‍ സ്റ്റിക്കര്‍ വിതരണോദ്ഘാടനം സബ് കലക്ടര്‍ ജാഫര്‍ മാലിക് തഹസില്‍ദാര്‍ എന്‍.എം. മെഹറലി, അഡീഷനല്‍ തഹസില്‍ദാര്‍ ലത എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.