മലപ്പുറം: എം.എല്‍.എമാരുടെ വികസന ഫണ്ടില്‍നിന്ന് അനുവദിക്കുന്ന തുക വിനിയോഗിക്കുന്നത് സംബന്ധിച്ച നടപടിക്രമം വേഗത്തിലാക്കണമെന്ന് ജില്ല വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗത്ര പുലര്‍ത്തണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വരള്‍ച്ച പ്രതിരോധത്തിന് മണ്ഡലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ അറിയിച്ചു. വരള്‍ച്ച രൂക്ഷമാകാനിടയുള്ള സ്ഥലങ്ങള്‍ കണ്ടത്തെി കാലതാമസം വരുത്താതെ പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ യോഗം വിളിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുടിവെള്ളം എത്തിക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി എ.ഡി.എം യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത മാങ്ങാട്ടുമുറി എല്‍.പി സ്കൂളിന് കെട്ടിടം പണിയാന്‍ സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചതായി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗത്തെ അറിയിച്ചു. സ്ഥലമേറ്റെടുക്കലിന് മുന്നോടിയായി സമീപ പ്രദേശങ്ങളിലെ വില നിലവാരം പരിശോധിച്ച് വരികയാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്മാര്‍ട്ട് വില്ളേജുകള്‍ സ്ഥാപിക്കുന്നതിന് അനുവദിച്ച പണം ഇതുവരെ ചെലവഴിച്ചിട്ടില്ളെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി. മമ്മൂട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. ഓടക്കയം-നിലമ്പൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തടസ്സമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികളിലേക്കും ഡയാലിസിസ് യൂനിറ്റ് അനുവദിക്കാന്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മാത്രമാണ് ഡയാലിസിസ് യൂനിറ്റ് അനുവദിച്ചിട്ടുള്ളത്. വിമാനത്താവള വികസനത്തിന് മുമ്പ് ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം ഉടന്‍ അനുവദിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി. ഉബൈദുല്ല, സി. മമ്മുട്ടി, പി. അബ്ദുല്‍ ഹമീദ്, പി.കെ. ബഷീര്‍, ടി.വി. ഇബ്രാഹിം, ടി.എ. അഹമ്മദ് കബീര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, എ.ഡി.എം പി. സയ്യിദലി, ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, നിയമസഭ സ്പീക്കറുടെ പ്രതിനിധി പി. വിജയന്‍, പ്ളാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.