പ്രസവാനുകൂല്യത്തിന് അമ്മമാര്‍ നേരിട്ടത്തെണം

മഞ്ചേരി: സമയബന്ധിതമായി കേന്ദ്രഫണ്ട് ലഭിക്കാത്തതിനാല്‍ മുടങ്ങിയ മാതൃ-ശിശു ആരോഗ്യ പദ്ധതിയില്‍ (ജെ.എസ്.എസ്.കെ) ഉള്‍പ്പെട്ട അമ്മമാര്‍ ആനുകൂല്യത്തിനായി വീണ്ടുമത്തൊന്‍ നിര്‍ദേശം. ദേശസാല്‍കൃത ബാങ്കിലെ പാസ്ബുക്ക്, പകര്‍പ്പ്, ഡിസ്ചാര്‍ജ് കാര്‍ഡ്, പകര്‍പ്പ്, ജെ.എസ്.എസ്.കെ രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവയുമായാണ് എത്തേണ്ടത്. പ്രസവിച്ച സ്ത്രീ നേരിട്ടത്തെണമെന്നും നിര്‍ദേശമുണ്ട്. മഞ്ചേരി മെഡി. കോളജ് ആശുപത്രിയില്‍ 3,000ലധികം പേര്‍ക്ക് നാല് ദിവസങ്ങളിലായി നടക്കുന്ന അദാലത്തില്‍ കുടിശ്ശിക നല്‍കും. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മക്കും കുഞ്ഞിനും മുഴുവന്‍ ആനുകൂല്യങ്ങളും പ്രസവാനന്തര ആനുകൂല്യങ്ങളും സൗജന്യമാണ്. എന്നാല്‍, 2016 മേയ് മുതല്‍ ഫണ്ടില്ളെന്ന കാരണത്താല്‍ വിതരണം മുടങ്ങി. 2016 മേയ് ഒന്നിനും ജൂലൈ 31നുമിടയില്‍ പ്രസവിച്ചവര്‍ക്ക് ശനിയാഴ്ചയാണ് ആനുകൂല്യ വിതരണം. ആഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ പ്രസവിച്ചവര്‍ക്ക് ജനുവരി 30നും, ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30നും ഇടയില്‍ പ്രസവിച്ചവര്‍ക്ക് ഫെബ്രുവരി ഒന്നിനും ഡിസംബര്‍ ഒന്നിനും 2017 ജനുവരി 31നും ഇടയില്‍ പ്രസവിച്ചവര്‍ക്ക് ഫെബ്രുവരി എട്ടിനും വിതരണം ചെയ്യും. മാതൃ-ശിശു സംരക്ഷണ പദ്ധതിയില്‍ (ജെ.എസ്.എസ്.കെ) അമ്മക്ക് അഞ്ചുനേരം ആഹാരം, മരുന്ന്, ചികിത്സ, കുഞ്ഞിന് ഒരുമാസം വരെ തുടര്‍ചികിത്സ എന്നിവ സൗജന്യമാണ്. ആശുപത്രി വിടുമ്പോള്‍ 500 രൂപ യാത്രാക്കൂലിയും നല്‍കണം. ജനനിസുരക്ഷാ യോജനയില്‍ ആദ്യ രണ്ട് പ്രസവങ്ങളില്‍ നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് 600 രൂപയും ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 700 രൂപയുമാണ് നല്‍കുന്നത്. ഫണ്ടില്ലാത്തതിനാലാണ് ഒമ്പതുമാസം മുടങ്ങിയത്. ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് പണം നല്‍കില്ല. നാമമാത്ര തുകയാണ് പലര്‍ക്കും ലഭിക്കാനുള്ളതെന്നതിനാല്‍ ജില്ലയുടെ വിദൂരഭാഗങ്ങളില്‍നിന്ന് കുഞ്ഞുങ്ങളുമായി അമ്മമാര്‍ അദാലത്തിനത്തെല്‍ ദുഷ്കരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.