പെരിന്തല്‍മണ്ണ: നഗരസഭയുടെ ‘ജീവനം ശുചിത്വ സുന്ദര നഗരം’ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ ശുചിത്വ വിഭാഗം വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന് അതിന്‍െറ ഉടമകള്‍ നഗരസഭക്ക് കൂലി നല്‍കണം. ജില്ലയില്‍ ആദ്യമായാണ് തദ്ദേശ സ്ഥാപനം ശേഖരിക്കുന്ന മാലിന്യത്തിന് പണം ഈടാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി 15 മുതല്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ നഗരപ്രദേശങ്ങളിലെ 12 വര്‍ഡുകളില്‍ ഇത് നടപ്പില്‍ വരും. ഇതര സംസ്ഥാന തൊഴിലാളി സങ്കേതങ്ങള്‍ക്കും, ഫ്ളാറ്റുകള്‍ക്കും, വാടക ക്വാര്‍ട്ടേഴ്സുകള്‍ക്കും സമ്പൂര്‍ണ ശുചിത്വ പദ്ധതി ഏര്‍പ്പെടുത്താന്‍ കെട്ടിട ഉടമകളുമായി ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇത് പ്രകാരം പ്രതിമാസം ഇതര സംസ്ഥാന തൊഴിലാളികള്‍ 100 രൂപയും ഫ്ളാറ്റ് താമസക്കാര്‍ 500 രൂപയും മാലിന്യം നീക്കം ചെയ്യാന്‍ നല്‍കണം. മാലിന്യം തരംതിരിച്ച് നല്‍കാന്‍ നഗരസഭ പ്രത്യേക സഞ്ചികള്‍ നല്‍കും. വ്യാപാരികള്‍ മാലിന്യം മൂന്നായി തരം തിരച്ച് സൂക്ഷിക്കണം. ആവശ്യപ്പെടുന്ന സമയത്ത് ഗ്രീന്‍ ടെക്നീഷ്യന്മാര്‍ കടകളിലത്തെി അവ നീക്കം ചെയ്യും. 10 കിലോഗ്രാം മാലിന്യത്തിന് 100 രൂപയാണ് നീക്കല്‍ ചാര്‍ജ്. 10-20 വരെ 200 രൂപ, 20-40 വരെ 300, 40-50 വരെ 350, 50 കിലോക്ക് മുകളില്‍ അധികമുള്ള ഓരോ കിലോക്കും 10 രൂപ വീതവും ഈടാക്കും. കടകളുടെ പരിസരത്ത് മാലിന്യം കത്തിച്ചാല്‍ ഒരുലക്ഷം രൂപവരെ പിഴ ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.