ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റി പറയുന്നത് പട്ടിണിപ്പാവങ്ങളോടും നിരക്ഷരരോടും –കടകംപള്ളി

മലപ്പുറം: രാജ്യത്തെ ജനസംഖ്യയുടെ നല്ളൊരു ഭാഗവും പട്ടിണിപ്പാവങ്ങളും നിരക്ഷരരുമാണെന്നും ഇവരെ നോക്കിയാണ് പ്രധാനമന്ത്രി ഡിജിറ്റല്‍ ഇന്ത്യയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡിജിറ്റലാവുന്നതിന് മുമ്പ് ചെയ്തുതീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. നരേന്ദ്രമോദിയുടെ കറന്‍സി പിന്‍വലിക്കല്‍ നയത്തെ പിന്തുണച്ചത് കോര്‍പറേറ്റുകള്‍ മാത്രമാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞരടക്കം എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രവാസി ക്ഷേമ വികസന സംഘം സഹകാരി കണ്‍സ്യൂമര്‍ കാര്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, കൗണ്‍സിലര്‍ കെ.വി. വത്സലകുമാരി, എ. അഹമ്മദ് കുട്ടി, മുജീബ് കാടേരി, വി.കെ. ജമീല, വി.പി. അനില്‍, ബാദുഷ കടലുണ്ടി, കെ. സഫറിയ, പി.കെ. അബ്ദുല്ല, നൗഷാദ് കളപ്പാടന്‍, എം.സി. അബു എന്നിവര്‍ സംസാരിച്ചു. മലപ്പുറത്ത് നടന്ന പ്രവാസി ക്ഷേമ വികസന സംഘം സഹകാരി കണ്‍സ്യൂമര്‍ കാര്‍ഡ് പദ്ധതി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളക്ക് തെളിയിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.