മലപ്പുറം: സര്‍വശിക്ഷ അഭിയാന്‍ പദ്ധതിപ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് യു.പി സ്കൂളില്‍ നടത്തിയ കല, കായിക, പ്രവൃത്തി പരിചയ അധ്യാപക നിയമനം വഴിപാടായെന്ന് വിമര്‍ശനം. ഒരു അധ്യാപകന് നാല് സ്കൂള്‍വരെ എന്ന തരത്തിലാണ് നിയമനം. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് പേരിന് മാത്രമാണ് ഇവരുടെ സേവനം ലഭ്യമാവുക. ഒരു വിദ്യാലയത്തിലെ ഏതാനും വിദ്യാര്‍ഥികള്‍ക്ക് മാത്രം കല, കായിക, പ്രവൃത്തി പരിചയ പഠനത്തിന് അവസരമൊരുങ്ങുമ്പോള്‍ ഇവിടുത്തെതന്നെ ഭൂരിപക്ഷം വരുന്ന മറ്റു കുട്ടികള്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നു. ഇത് കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെതന്നെ ഹനിക്കുന്നതാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കായിക വിദ്യാഭ്യാസത്തെയാണ് പ്രശ്നം രൂക്ഷമായി ബാധിക്കുന്നത്. മാതൃവിദ്യാലയത്തില്‍ രണ്ടും അടുത്ത പ്രവൃത്തി ദിവസങ്ങളില്‍ മറ്റ് മൂന്നും സ്കൂളുകളിലായാണ് സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടുള്ളത്. ജില്ലയില്‍ 435 പേര്‍ക്കാണ് നിയമനം. ഓരോ വിഷയത്തിനും 145 ഒഴിവ് വീതമാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ 135 കായികാധ്യാപകരെയാണ് എസ്.എസ്.എ നിയമിച്ചത്. ബാക്കി പത്തുപേര്‍ക്ക് നിയമനം രണ്ടാം ഘട്ടവും. പല എയ്ഡഡ് സ്കൂളുകളിലും മാനേജര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ അധ്യാപര്‍ക്ക് സാധിച്ചിട്ടില്ല. ഇവര്‍ ബി.ആര്‍.സികളിലും സ്കൂളുകളിലുമായി നെട്ടോട്ടമോടേണ്ട അവസ്ഥയുമുണ്ട്. മറ്റ് അധ്യാപകര്‍ അഞ്ച് ദിവസം ജോലി ചെയ്യുമ്പോള്‍ എസ്.എസ്.എയിലൂടെ നിയമിതരായവരെ ആറ് ദിവസം പണിയെടുപ്പിക്കുന്നതും വിമര്‍ശന വിധേയമായിട്ടുണ്ട്. ഇവരുടെ ശമ്പളം കേന്ദ്ര സര്‍ക്കാറാണ് നല്‍കുന്നത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്കാണ് ഈയിടെ സ്പെഷലിസ്റ്റ് അധ്യാപക നിയമനം. അര്‍ഹതയും കഴിവുമുള്ള ഒട്ടേറെപ്പേര്‍ നിയമനം കാത്ത് നില്‍ക്കുമ്പോഴാണ് ഒരു അധ്യാപകനത്തെന്നെ നാല് സ്കൂളുകളില്‍ നിയമിച്ചിരിക്കുന്നത്. കായിക പഠനത്തിന്‍െറ പുസ്തകങ്ങള്‍ മാത്രമേ എത്തിയിട്ടുള്ളൂ. കായിക വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണനയെന്ന് പറയുമ്പോഴും ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് കായികാധ്യാപകന്‍െറ സേവനം ലഭിക്കുന്നത്. അതാവട്ടെ എല്ലാവരിലേക്കും എത്തുന്നുമില്ല. യു.പി സ്കൂള്‍ ഗെയിംസ് മത്സരങ്ങള്‍ ആസന്നമായിരിക്കെ കായികാധ്യാപകരുടെ അഭാവം കുട്ടികളുടെ പ്രകടനത്തെ ബാധിക്കും. നിയമനത്തില്‍ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നാരോപിച്ച് ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.