രഹസ്യമായി കൊണ്ടുവന്ന നാല് ലോഡ് കോഴിമാലിന്യം നാട്ടുകാര്‍ പിടികൂടി

പെരിന്തല്‍മണ്ണ: കോഴിമാലിന്യം രഹസ്യമായി കൊണ്ടുവന്ന് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ നാലിന് കൊണ്ടോട്ടി ഭാഗത്തുനിന്ന് നാല് മിനി ലോറിയില്‍ കൊണ്ടുവന്ന കോഴിമാലിന്യമാണ് നാട്ടുകാര്‍ പിടികൂടിയത്. മണ്ണാര്‍മല-മാനത്തുമംഗലം മാട് റോഡില്‍ പൊന്ന്യാകുര്‍ശ്ശി കലകപ്പാറ ഇടുവമ്മല്‍ അഷ്റഫിന്‍െറ ഒഴിഞ്ഞ പറമ്പിലെ കുഴിയില്‍ തള്ളാനാണ് മാലിന്യം കൊണ്ടുവന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ ഇവിടെ കുഴികുത്തി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാത്രിയും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ വന്ന മാലിന്യ ലോഡുകളില്‍ ഒന്നിലേത് കുഴിയിലേക്ക് തള്ളി മറ്റ് മൂന്ന് മിനിലോറികളിലുള്ളത് തള്ളാന്‍ ഒരുങ്ങുമ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീമും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തത്തെി. ചെയര്‍മാന്‍ അറിയിച്ചതനുസരിച്ച് പൊലീസത്തെി ലോറിയിലുണ്ടായിരുന്നവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മാലിന്യം സ്ഥലമുടമയുടെ ചെലവില്‍ നീക്കം ചെയ്യും. ഇയാള്‍ക്കെതിരെ മുനിസിപ്പല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.