മുറവിളിക്കൊടുവില്‍ വളാഞ്ചേരി ജങ്ഷനില്‍ വെളിച്ചമത്തെി

വളാഞ്ചേരി: നീണ്ടകാലത്തെ മുറവിളിക്ക് ശേഷം ദേശീയപാത ഉള്‍പ്പെടുന്ന വളാഞ്ചേരി ജങ്ഷനില്‍ വെളിച്ചമത്തെി. ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വ്യാഴാഴ്ച വൈകീട്ട് പ്രകാശിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുന്ന റോഡുകള്‍ സന്ധിക്കുന്ന ഇവിടെ വെളിച്ചമില്ലാത്തത് ഏറെ അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വളാഞ്ചേരി മേഖലയിലെ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന വിവിധ പത്രങ്ങള്‍ ജങ്ഷന് സമീപമുള്ള കടകളിലെ വരാന്തകളില്‍ വെച്ചാണ് പുലര്‍ച്ചെ ഏജന്‍റുമാര്‍ തരം തിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെളിച്ചമില്ലാത്തത് പത്രവിതരണക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റിന്‍െറ സ്വിച്ച് ഓണ്‍ മുന്‍ എം.എല്‍.എ എം.പി. അബ്ദുസ്സമദ് സമദാനി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍, വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ സി. അബ്ദുല്‍ നാസര്‍, സി. രാമകൃഷ്ണന്‍, കെ. ഫാത്തിമകുട്ടി, മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, പറശ്ശേരി അസൈനാര്‍, അഷറഫ് അമ്പലത്തിങ്ങല്‍, കെ.കെ. സലാം, ടി.പി. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.