ഊര്‍ങ്ങാട്ടിരി: ഡിജിറ്റലൈസേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറം മുന്നിലാണെന്ന് കലക്ടര്‍ അമിത് മീണ. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഇ-പേമെന്‍റ് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളിലെ വിനോദസഞ്ചാര, കുടിവെള്ള പദ്ധതികളടക്കമുള്ള സമഗ്ര വികസനത്തിനാണ് ജില്ല ഭരണകൂടം പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.പി. സനില്‍ അഹമ്മദിനെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ജെ.ഒ. അരുണ്‍, ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, വൈസ് പ്രസിഡന്‍റ് ഷിജി പുന്നക്കല്‍, വികസന, ക്ഷേമ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. ചന്ദ്രന്‍, കമ്പളത്ത് ഗീത, സി.ടി. മസൂദ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി. അബ്ദുറഹ്മാന്‍, പി.കെ. അബ്ദുറഹ്മാന്‍, വി.പി. റഊഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. മുഹമ്മദ് ചെറ്യാപ്പു, ബെന്നി പോള്‍ ഇഞ്ചേനാനിയില്‍, കെ.കെ. ഉബൈദുല്ല, ടി.പി. അന്‍വര്‍, പി.ടി. മൊയ്തീന്‍ കുട്ടി, എന്‍.കെ. യൂസുഫ്, സി.ടി. റഷീദ്, യു. സമീര്‍, കുഞ്ഞന്‍ ആത്രങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.