പദ്ധതി വിഹിതം ചെലവഴിക്കല്‍: വെട്ടം സംസ്ഥാനത്ത് ഒന്നാമത്

പെരിന്തല്‍മണ്ണ: നടപ്പ് വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം വെട്ടം ഗ്രാമപഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ മറ്റുള്ളവ സംസ്ഥാന തലത്തില്‍തന്നെ 33ാം സ്ഥാനത്തിനും താഴെയാണ്. 941 ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ് വെട്ടം ഒന്നാം സ്ഥാനത്തത്തെിയത്. 3.54 കോടി രൂപയുടെ പദ്ധതിയില്‍ 1.89 കോടിയാണ് (53.6 ശതമാനം) ഇതിനകം വെട്ടം പഞ്ചായത്ത് ചെലവഴിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം ബാക്കിനില്‍ക്കേ ബാക്കി തുക കൂടി പൂര്‍ണമായും പഞ്ചായത്തിന് ചെലവഴിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പധികാരികള്‍. കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്ത് 52.5 ശതമാനവും വയനാട് മുപ്പിനാട് 50.5 ശതമാനം ചെലവഴിച്ച് സംസ്ഥാന തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തത്തെി. അതേസമയം, 14 ജില്ല പഞ്ചായത്തുകളില്‍ പദ്ധതി വിഹിതം ചെലവഴിച്ചതില്‍ മലപ്പുറം ജില്ല പഞ്ചായത്താണ് ഒന്നാം സ്ഥാനത്തുള്ളത്. മൊത്തം പദ്ധതി തുകയുടെ 30 ശതമാനമായ 1703.8 കോടി രൂപയാണ് ജില്ല പഞ്ചായത്ത് ചെലവഴിച്ചത്. ഇടുക്കി 29.8 ശതമാനവും തിരുവനന്തപുരം 27.3 ശതമാനവും ചെലവാക്കി രണ്ടും മൂന്നും സഥാനത്തുണ്ട്. ബ്ളോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനതലത്തില്‍ പെരുമ്പടപ്പാണ് ഒന്നാം സ്ഥാനത്ത് 22.57 കോടിയുടെ പദ്ധതിയില്‍ 13.76 കോടിയാണ് ചെലവഴിച്ചത് (61ശതമാനം). സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ളോക്കാണ് രണ്ടാം സ്ഥാനത്ത്. 49.94 ശതമാനമാണ് കഞ്ഞിക്കുഴി ബ്ളോക്ക് ചെലവഴിച്ചത്. ജില്ലയിലെ ബ്ളോക്കുകളില്‍ പെരിന്തല്‍മണ്ണ രണ്ടാം സ്ഥാനത്താണ്. 49.4 കോടിയില്‍ 24.38 കോടി രൂപയും (49.4 ശതമാനം) മൂന്നാം സ്ഥാനത്തുള്ള നിലമ്പൂര്‍ 8.2 ശതമാനവുമാണ് ചെലവഴിച്ചത്. നഗരസഭകളില്‍ സംസ്ഥാനതലത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനം ഹരിപ്പാട്, തൃക്കാക്കര, ഒറ്റപ്പാലം, ഇരിട്ടി, കട്ടപ്പന എന്നിവ നേടിയപ്പോള്‍ ആറാം സ്ഥാനത്തത്തെിയ താനൂരാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ഇതിനകം ചെലവഴിച്ച നഗരസഭ. 36.8 ശതമാനം. മലപ്പുറം 30.5 ശതമാനം ചെലവിട്ട് ജില്ലയില്‍ രണ്ടാം സ്ഥാനത്തത്തെി. തിരൂരങ്ങാടി 12 ശതമാനം ചെലവഴിച്ച് ജില്ലയില്‍ മൂന്നാം സ്ഥാനത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.