വേങ്ങര: നാട്ടുകാരെ ഉദ്വേഗത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി മധ്യവയസ്കന്‍െറ ആത്മഹത്യ ഭീഷണി. വേങ്ങരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മധുസൂദനന്‍ പിള്ള (50) ആണ് പോലീസ് സ്റ്റേഷന് സമീപത്തുള്ള ബി.എസ്.എന്‍.എല്‍ ടവറിന് മുകളിലത്തെ പ്ളാറ്റ്ഫോമില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ടവറില്‍ കയറിയത്. ടെലികോം ജീവനക്കാര്‍ വിവരമറിയിച്ചത് പ്രകാരം പോലീസും ഫയര്‍ഫോഴ്സും എത്തിയെങ്കിലും ഇയാള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മദ്യപിച്ചാണ് ടവറില്‍ കയറിപ്പറ്റിയതെന്ന് മനസ്സിലായതോടെ ബലപ്രയോഗം നടത്തേണ്ടെന്ന് പൊലീസും ഫയര്‍ ഫോഴ്സും തീരുമാനിച്ചു. വെള്ളിയാഴ്ച നേരം പുലര്‍ന്ന് എട്ട് മണിയോടെ ഇയാളെ അനുനയത്തില്‍ താഴെ ഇറക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഇറക്കി വിട്ടതാണ് പ്രകോപിതനാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ക്വാര്‍ട്ടേഴ്സിനു വാടക നല്‍കാതെ മദ്യപിച്ച് സ്ഥിരം ശല്യം ചെയ്യുന്നതും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതും പതിവാണെന്ന് നാട്ടുകാരും പറയുന്നു. മധുസൂദനന്‍ പിള്ളയെ വൈദ്യപരിശോധനക്ക് ശേഷം പൊലീസ് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.