മലപ്പുറം ഇനി സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ് ജില്ല

മലപ്പുറം: ജില്ലയിലെ 138 വില്ളേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം ഏര്‍പ്പെടുത്തിയതായും സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ് ജില്ലയായി മാറിയതിന്‍െറ പ്രഖ്യാപനം 15ന് നടത്തുമെന്നും ജില്ല കലക്ടര്‍ അമിത് മീണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളെ ബന്ധിപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ആദ്യതവണ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ നികുതി അടക്കുന്നതടക്കമുള്ള കാര്യങ്ങള്‍ എവിടെയിരുന്നും ഓണ്‍ലൈനായി ചെയ്യാനാകും. റിലിസ് (റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സോഫ്റ്റ് വെയറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്ട്രേഷന്‍ കഴിഞ്ഞാലുടന്‍ അപേക്ഷ വില്ളേജ് ഓഫിസില്‍ ഓണ്‍ലൈന്‍ ആയി എത്തും. ആധാരത്തിലെ വിവരങ്ങളും വില്ളേജ് രേഖകളിലെ വിവരങ്ങളും ശരിയാണെങ്കില്‍ ഉടന്‍ പോക്കുവരവ് ചെയ്യാം. പോക്കുവരവ് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് എസ്.എം.എസിലൂടെ വിവരം ലഭിക്കും. നടപടികള്‍ സമ്പൂര്‍ണമാകുന്നതോടെ നികുതി അടയ്ക്കാനും സ്വന്തം ഭൂമിയുടെ സ്കെച്ച് കാണാനും കഴിയും. വില്ളേജ് ഓഫിസുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, തണ്ടപ്പേര്‍ രജിസ്റ്റര്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്ന നടപടി ചില വില്ളേജുകളില്‍ പൂര്‍ത്തിയാക്കാനുണ്ട്. ഓണ്‍ലൈന്‍ പോക്കുവരവ്, ഭൂനികുതി സ്വീകരിക്കല്‍, ഡിജിറ്റല്‍ പണമിടപാട് എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.