മലപ്പുറം: ജനങ്ങളെ ഭയപ്പെടുത്തി ഒതുക്കിനിര്‍ത്താനുള്ള സംഘ്പരിവാറിന്‍െറ ശ്രമങ്ങള്‍ക്കെതിരെയും മതം ഏതായാലും മാനവരൊന്ന് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചും ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 17ന് കൊടിഞ്ഞിയില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. കൊടിഞ്ഞിയിലെ ഫൈസലിന്‍െറ ദാരുണ കൊലപാതകം ഒരു ഭാരതീയനും അംഗീകരിക്കാനാവില്ല. സംഭവത്തില്‍ പൊലീസ് തുടക്കത്തില്‍ കാണിച്ച ജാഗ്രത തുടരന്വേഷണത്തിലുണ്ടായില്ല. കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ഡി.സി.സി സെക്രട്ടറിമാരായ കെ.പി.കെ. തങ്ങള്‍, അസീസ് ചീരാന്‍തൊടി, സമദ് മങ്കട, സക്കീര്‍ പുല്ലാര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.