സംസ്ഥാന സ്കൂള്‍ കലോത്സവം; ജില്ലക്ക് 800 അംഗ ടീം

മലപ്പുറം: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജില്ലയില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ 16ന് പുറപ്പെടും. ഒറ്റ സംഘമായി പുറപ്പെടാത്തതിനാല്‍ ഒൗദ്യോഗികമായി യാത്രയയപ്പ് ചടങ്ങ് ഉണ്ടാകില്ല. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 300ഉം, ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് 350ഉം അടക്കം 650 പേര്‍ പൊതുവിഭാഗത്തിലും സംസ്കൃതം, അറബി കലോല്‍സവത്തില്‍ 150 പേരുമാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 25ഉം ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് 19ഉം അടക്കം ആകെ 44 അപ്പീലുകള്‍ അംഗീകരിച്ചു. ജില്ലയില്‍ നിന്നുള്ള മല്‍സരാര്‍ഥികളെയും എസ്കോര്‍ട്ടിങ് അധ്യാപകരെയും പങ്കെടുപ്പിച്ച് ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ ഹാളില്‍ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചു. സംസ്ഥാന കലോല്‍സവ വേദിയില്‍ മത്സരാര്‍ഥികളും അധ്യാപകരും പാലിക്കേണ്ട പൊതുവായ നിര്‍ദേശങ്ങളാണ് യോഗത്തില്‍ നല്‍കിയത്. ജില്ല ടീമിനെ നയിക്കുന്ന അധ്യാപകന്‍ ഹരിലാലിന് പുറമെ ഗോപാലകൃഷ്ണന്‍, മാത്യു തുടങ്ങിയ അധ്യാപകരും യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.