നിലമ്പൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തി പഞ്ചായത്തായ വഴിക്കടവിനെ ദീര്‍ഘദൂര സഞ്ചാരികളുടെ ഇടത്താവളമാക്കി മാറ്റുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. നാടുകാണി ചുരം താഴ്വാര പ്രദേശം ഇക്കോടൂറിസത്തിന് ഏറെ അനുയോജ്യമാണ്. കാരക്കോടന്‍ പുഴ പ്രയോജനപ്പെടുത്തി ടൂറിസം മേഖല വികസിപ്പിക്കാന്‍ കഴിയും. ചുരത്തില്‍ നിന്നുള്ള മനോഹര കാഴ്ചയും ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്നതാണ്. മൈസൂരു, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ വഴിക്കടവ് വഴി ആകര്‍ഷിക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കുക. ഇടത്താവളമെന്ന നിലയില്‍ വഴിക്കടവിലെ ടൂറിസം വികസിപ്പിക്കാന്‍ സാധ്യക്കും. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിനോട് പ്രപ്പോസല്‍ ആവശ്യപ്പെട്ടിടുണ്ട്. ഇക്കോ ടൂറിസത്തിന്‍െറ ഭാഗമായി കെട്ടൂങ്ങലില്‍ വി.സി.ബി കം ബ്രിഡ്ജ് മുഖേന തടഞ്ഞുനിര്‍ത്തിയ കാരക്കോടന്‍ പുഴയിലെ ജലാശയത്തില്‍ മിനി ബോട്ട് സര്‍വിസ് ഉള്‍പ്പെടെ നടത്തി പഞ്ചായത്തിന് വരുമാനം കണ്ടത്തൊവുന്നതാണ്. ജലടൂറിസത്തിന് വേണ്ട സര്‍ക്കാര്‍ അനുമതി നേടിയെടുക്കുന്നതില്‍ തടസ്സമില്ളെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.