കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ പ്രഥമ മാധ്യമോത്സവം 17ന് തുടങ്ങും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മാധ്യമപഠന വിഭാഗം സംഘടിപ്പിക്കുന്ന കമ്യൂണിയന്‍ മീഡിയ ഫെസ്റ്റ് 17 മുതല്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 17ന് 10ന് സെമിനാര്‍ കോംപ്ളക്സില്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിനോടനുബന്ധിച്ച് ‘ഡിജിറ്റല്‍ യുഗത്തിലെ ആവിഷ്കാരസ്വാതന്ത്ര്യം’ വിഷയത്തില്‍ ദേശീയ മാധ്യമ സെമിനാര്‍ അവതരിപ്പിക്കും. 18ന് രാവിലെ 10ന് ‘മാധ്യമങ്ങളിലെ പെണ്ണിടങ്ങള്‍’ സെമിനാറില്‍ എഴുത്തുകാരി ഡോ. ജെ. ദേവിക, കെ. അജിത, എഴുത്തുകാരി ഷാഹിന കെ. റഫീക്ക്, വിധു വിന്‍സെന്‍റ് എന്നിവര്‍ പങ്കെടുക്കും.19ന് രാവിലെ 10ന് ‘എഴുത്തുകാരും അവകാശങ്ങളും’ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടി. പത്മനാഭന്‍, പി.കെ. പാറക്കടവ്, കെ.ഇ.എന്‍, റോബിന്‍ ഡിക്രൂസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ പഠനവകുപ്പ് മേധാവി ഡോ. എന്‍. മുഹമ്മദലി, ടി.പി. ലുഖ്മാന്‍, മെന്‍ജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.