കാരാപ്പറമ്പ് ക്വാറി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി

കോട്ടക്കല്‍: അനധികൃത ചെങ്കല്‍ക്വാറി പ്രവര്‍ത്തനം മൂലം ദുരിതത്തിലായ പ്രദേശത്തുകാര്‍ക്ക് ആശ്വാസം. വീട്ടിലേക്കുള്ള വഴി പോലും തടസ്സപ്പെടുത്തിയ ഇന്ത്യനൂര്‍ കാരാപ്പറമ്പ് കോളനി റോഡിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏക്കര്‍ കണക്കിന് ഭൂമിയില്‍ ചെങ്കല്ല് വെട്ടിയെടുത്തത് പ്രദേശത്തുകാര്‍ക്ക് ഭീതി പരത്തിയിരുന്നു. റോഡിനോട് ചേര്‍ന്നും ചെങ്കല്ല് വെട്ടിയതോടെയാണ് നാട്ടുകാര്‍ രംഗത്തത്തെിയത്. നിശ്ചിത അകലം പാലിക്കാതെയുള്ള പ്രവൃത്തികള്‍ വന്‍ അപകട ഭീഷണിക്കാണ് വഴിവെച്ചിരിക്കുന്നത്. ആഴത്തില്‍ കല്ല് വെട്ടിയെടുത്തതോടെ ഇതുവഴിയുള്ള വാഹനയാത്രയും ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസം കോട്ടക്കല്‍ വില്ളേജ് ഓഫിസര്‍ സ്ഥലത്തത്തെി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ദേശത്തെ മറികടന്നാണ് ചൊവ്വാഴ്ച വീണ്ടും കല്ലുവെട്ടിയത്. തുടര്‍ന്ന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയതോടെ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായാണ് സൂചന. വിഷയത്തില്‍ വെള്ളിയാഴ്ച രാവിലെ ക്വാറി നടത്തിപ്പുകാരന് സ്റ്റോപ് മെമ്മോ നല്‍കുമെന്ന് വില്ളേജ് ഓഫിസര്‍ കെ. ജയകുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.