തിരുനാവായ: പക്ഷികള്‍ക്കായുള്ള സമ്മേളനത്തിന് മാമാങ്ക ഭൂമി വേദിയാകുന്നു. തിരുനാവായയെ പക്ഷി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പക്ഷികളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരിസ്ഥിതി സംഘടനയായ റീ-എക്കൗ 13, 14 തീയതികളില്‍ പക്ഷിണാം ബൈഠക്ക് സംഘടിപ്പിക്കുന്നത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന്‍െറ പടിഞ്ഞാറെ കടവില്‍ കാട്ടുവള്ളികളും ഇലകളും ഉപയോഗിച്ച് തയാറാക്കിയ പ്രത്യേക പന്തലിലാണ് പക്ഷിണാം ബൈഠക്ക് നടക്കുന്നത്. പക്ഷിനിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ട് ദിവസങ്ങളിലായി ആയിരത്തോളം ആളുകള്‍ പങ്കെടുക്കും. പക്ഷി കൂടുകള്‍, തൂവ്വാലുകള്‍, പക്ഷികളുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍, നാണയങ്ങള്‍, കറന്‍സികള്‍, പക്ഷികളെ സംബന്ധിച്ചുള്ള ഗവേഷകരുടെ പുസ്തകങ്ങള്‍, തിരുനാവായയില്‍നിന്ന് കണ്ടത്തെിയ ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം പക്ഷികളുടെ ചിത്രങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 10ന് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം റീ-എക്കൗ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ദിനേശ് പൂക്കയില്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന പക്ഷിണാം ബൈഠക്ക് പരിസ്ഥിതി പ്രവര്‍ത്തക ലതിക കദിരൂര്‍ ഉദ്ഘാടനം ചെയ്യും. തിരുനാവായ താമര മേളക്ക് ലഭിച്ച യു.ആര്‍.എഫ് അവാര്‍ഡ് ഗിന്നസ് സെയ്തലവി വിതരണം ചെയ്യും. 14ന് രാവിലെ പക്ഷി നിരീക്ഷണ യാത്ര നടത്തും. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ വെള്ളിയാഴ്ച മൂന്ന് മുതല്‍ 5.30 വരെ അവസരം നല്‍കുമെന്ന് റീ-എക്കൗ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.