ആദിവാസികള്‍ മനുഷ്യാവകാശ കമീഷന് മുന്നില്‍; കുടിവെള്ളവും മരുന്നുമില്ല

മലപ്പുറം: കുടിക്കാന്‍ വെള്ളവും രോഗം വന്നാല്‍ മരുന്നുമില്ളെന്ന പരാതിയുമായി ആദിവാസികള്‍ കൂട്ടത്തോടെ മനുഷ്യാവകാശ കമീഷന് മുന്നിലത്തെി. ബുധനാഴ്ച മലപ്പുറം ഗെസ്റ്റ് ഹൗസില്‍ കമീഷന്‍ അംഗം മോഹന്‍കുമാര്‍ മുമ്പാകെ എത്തിയാണ് പെരിന്തല്‍മണ്ണ താഴെക്കോട് കോളനിനിവാസികള്‍ പരാതി പറഞ്ഞത്. തുടര്‍ന്ന്, കമീഷന്‍ ജില്ല മെഡിക്കല്‍ ഓഫിസറില്‍നിന്നും ജില്ല കലക്ടറില്‍നിന്നും വിശദീകരണം ആരാഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ കോളനിയില്‍ ചെയ്തിട്ടുണ്ടെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വണ്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ടും കമീഷന് മുമ്പാകെ പരാതിയത്തെി. ഈ കേസില്‍ ജില്ല പൊലീസ് മേധാവിയില്‍നിന്ന് കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ആകെ 48 കേസുകള്‍ പരിഗണിച്ചതില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. ബാക്കി കേസുകള്‍ ജനുവരി 24ന് തിരൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.