മഞ്ചേരി: പയ്യനാട്ടെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രദേശവാസികള്‍ ഭൂമി വിട്ടുനല്‍കിയിട്ടും നടപടി നീളുന്നു. മുന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് റോഡിനാവശ്യമായ ഭൂമി ഏറ്റെടുത്തത്. ഭൂമി ലഭിച്ചതോടെ മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍, ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നത്തില്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഒരു അനുകൂല സമീപനവുമില്ല. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ പയ്യനാട്ട് ഇരുവശത്തുമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി റോഡ് നിര്‍മിക്കാന്‍ പതിറ്റാണ്ടുകളായി ആലോചിച്ചെങ്കിലും ഭൂമി ഏറ്റെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. മുന്‍ സര്‍ക്കാറിന്‍െറ അവസാന കാലത്ത് 180 മീറ്റര്‍ റോഡ് വില നല്‍കി ഏറ്റെടുത്തു. 2015 ആഗസ്റ്റ് ഏഴിനാണ് ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമാണെന്ന് കലക്ടറെ അറിയിച്ചത്. കാലതാമസമില്ലാതെ കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്തു. റോഡ് നവീകരണത്തിന് ഫണ്ടുമനുവദിച്ചു. എന്നാല്‍, ഇടത് സര്‍ക്കാര്‍ വന്ന ശേഷം 2016 ജനുവരി ഒന്നിന് മുമ്പ് അനുവദിച്ച ഇത്തരം പദ്ധതികളെല്ലാം താല്‍ക്കാലികമായി റദ്ദാക്കി. പയ്യനാട് റോഡ് നവീകരണ പദ്ധതിയും ഇതില്‍ ഉള്‍പ്പെട്ടു. പുതിയ പദ്ധതിക്ക് ഫണ്ട് ലഭിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താനായി നല്‍കിയിട്ടുണ്ട്. എന്നാല്‍, ബജറ്റില്‍ വരുമെന്നോ സര്‍ക്കാര്‍ പരിഗണിക്കുമെന്നോ ഉറപ്പില്ല. ഭൂമി ലഭ്യമാക്കിയിട്ടും റോഡിന് ഫണ്ട് നല്‍കയോ ജനകീയപ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുകയോ ചെയ്യുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.