വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിന് കാരണം ഒത്തുകൂടലുകളുടെ കുറവ് –മന്ത്രി കെ.ടി. ജലീല്‍

നിലമ്പൂര്‍: കേരളത്തെ മത സ്പര്‍ധയുടെയും വര്‍ഗീയതയുടെയും കളമാക്കാനുള്ള ശ്രമത്തിനെതിരെ കുരിശുയുദ്ധം അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. നിലമ്പൂര്‍ പാട്ടുത്സവത്തിന്‍െറ ഭാഗമായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള ടൂറിസം ഫെസ്റ്റിവല്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മത ജാതി വിഭാഗങ്ങളെയും ഒരുമിച്ചുകാണാനുള്ള വേദിയാണ് ഒരുക്കേണ്ടത്. അതിന് പാട്ടുത്സവം പോലുള്ള ഒത്തുകൂടലുകളും സംഗമങ്ങളും അനിവാര്യമാണ്. ഒത്തുകൂടലുകളുടെ കുറവാണ് വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിന് കാരണമായത്. ലോകത്തെ ഒരുമതവും മറ്റൊരു മതത്തെ നിരാകരിക്കാന്‍ പറഞ്ഞിട്ടില്ല. മത ചിന്തകള്‍ക്കതീതമായി സൗഹൃദങ്ങളിലൂടെ പരസ്പരം സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. നിലമ്പൂര്‍ ആയിശ, എം.സി. അബു, കുറ്റീരി അസീസ്, ഇ. പത്മാക്ഷന്‍, എന്‍. വേലുക്കുട്ടി, മാട്ടുമ്മല്‍ സലീം, പി.ടി. ഉസ്മാന്‍, ടി.ജെ. നിലമ്പൂര്‍, വി. അസൈനാര്‍, സിബി വയലില്‍, ഷാജു തോമസ്, ഇസ്മായില്‍ എരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.