പൂക്കോട്ടുംപാടം: കറന്‍സിരഹിത ഇടപാടുകള്‍ സജീവമായതോടെ പൂക്കോട്ടുംപാടത്ത് റേഷന്‍ കടയിലും കാഷ്‌ലെസ് സംവിധാനമായി. ഹൈസ്കൂള്‍ ജങ്ഷനിലെ നെല്ലിപറമ്പന്‍ രവീന്ദ്രന്‍െറ ലൈസന്‍സിയിലുള്ള പൊതുവിതരണ കേന്ദ്രത്തിലാണ് കറന്‍സിരഹിത സൗകര്യം ഒരുക്കിയിട്ടുള്ളത്. രണ്ടുമാസമായി തുടരുന്ന നോട്ടുപ്രതിസന്ധിയും റേഷന്‍ വാങ്ങാനത്തെുന്നവരുടെ ചില്ലറക്ഷാമവും റേഷന്‍ വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രശ്നം പരിഹരിക്കുന്നതോടോപ്പം ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാവുകയുമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കാരണമെന്ന് രവീന്ദ്രന്‍ പറയുന്നു. ഇ-പേയ്മെന്‍റ് സേവനമായ പേ.ടി.എം വഴിയുള്ള കാഷ്ലെസ് സംവിധാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ പലര്‍ക്കും ഉപകാരപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാരായവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇല്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതുവഴി ഇടപാട് നടത്തുമ്പോള്‍ സര്‍വിസ് ചാര്‍ജായി തുക നഷ്ടപ്പെടുമെന്ന ആശങ്കയും പൊതു ജനത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.