‘കാഷ്ലെസ്’ ആകാന്‍ സഹകാരി കണ്‍സ്യൂമര്‍ കാര്‍ഡ്

മലപ്പുറം: പണരഹിത ഇടപാടുകളുടെ കാലത്ത് ഇ-വാലറ്റ് പദ്ധതിയുമായി സഹകരണ സംഘങ്ങളും കുടുംബശ്രീയും. സഹകരണ സംഘങ്ങളിലെ അക്കൗണ്ട് ഉടമകളെ അവരുടെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച് കാഷ്ലെസ് പര്‍ച്ചേഴ്സ് സാധ്യമാക്കുന്ന പദ്ധതിയാണിത്. സഹകരണ സംഘത്തില്‍ അക്കൗണ്ടുള്ള വ്യാപാരികള്‍ക്കും സേവന ദാതാക്കള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. പ്ളേ സ്റ്റോറില്‍നിന്ന് ‘സഹകാരി മര്‍ച്ചന്‍റ്’ ആപ് ഡൗണ്‍ലോഡ് ചെയ്ത് വ്യാപാരികള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍വഴി ഇത് ഉപയോഗിക്കാം. ഇടപാടുകാരന്‍ അംഗങ്ങളായ സംഘങ്ങളില്‍നിന്ന് പദ്ധതിയുടെ അംഗത്വമെടുക്കാം. 10,000 വരെയുള്ള ഇടപാടുകളാണ് നടത്താന്‍ കഴിയുക. ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനമുണ്ട്. ഒരു ഇടപാടിന് 50 പൈസ നിരക്കില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കും. കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമം നടന്നുവരികയാണ്. കണ്‍സ്യൂമര്‍ കാര്‍ഡ് എന്ന പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം 21ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ പി. സെയ്താലിക്കുട്ടി, എം.സി. അബു, സി.കെ. കൃഷ്ണദാസ്, രജനീഷ് വിജയന്‍, പ്രതീഷ് മുല്ലക്കര, എന്‍. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.