പുത്തനത്താണി: ചില്ലറ വില്‍പനക്കായി കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ കാടാമ്പുഴ പൊലീസിന്‍െറ പിടിയിലായി. ആണ്ടിക്കടവത്ത് വീട്ടില്‍ മുനീര്‍ (23), അയിലക്കാട് പരിവങ്ങല്‍ മന്‍സൂര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച ഉച്ചക്ക് പുത്തനത്താണി എസ്.ബി.ടി ശാഖക്ക് സമീപത്താണ് ഇവര്‍ പിടിയിലായത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മധുരയില്‍നിന്നാണ് കൊണ്ടുവരുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ലക്ഷ്വറി ബസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാണ് കഞ്ചാവ് കടത്തല്‍. പരിശോധന കുറവായതിനാല്‍ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയാല്‍ പിടിക്കപ്പെടാറില്ല. മുനീര്‍ നിരവധി മോഷണക്കേസുകളിലും കഞ്ചാവ് കടത്തല്‍ കേസിലും പ്രതിയാണ്. ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മന്‍സൂര്‍ തുറന്നിട്ട ജനല്‍ വഴി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതിയാണ്. ആര്‍ഭാട ജീവിതം നയിക്കാനും മയക്കുമരുന്ന് ആവശ്യത്തിനുമാണ് ഇവര്‍ കവര്‍ച്ച അടക്കമുള്ളവ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ വളാഞ്ചേരി സി.ഐ കെ.എം. സുലൈമാന്‍, കാടാമ്പുഴ എസ്.ഐ മഞ്ജിത്ലാല്‍, ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുല്‍ അസീസ്, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.