ഖേലോ ഇന്ത്യ: പൊന്നാനി ഓവറോള്‍ ചാമ്പ്യന്മാര്‍

മലപ്പുറം: കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജില്ല ഖേലോ ഇന്ത്യ നാഷനല്‍ പ്രോഗ്രാം ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് സ്പോര്‍ട്സ് 2016-17 കായികമത്സരം സമാപിച്ചു. 23 പോയന്‍റ് നേടി പൊന്നാനി ബ്ളോക്ക് ഓവറോള്‍ ചാമ്പ്യന്മാരായി. കൊണ്ടോട്ടി, വണ്ടൂര്‍ ബ്ളോക്കുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പി.എച്ച്. ബീരാന്‍കുട്ടി സ്വാഗതവും വി. ഗീത നന്ദിയും പറഞ്ഞു. അത്ലറ്റിക്സില്‍ 18 പോയന്‍റ് നേടി കാളികാവ് ബ്ളോക്ക് ഒന്നാംസ്ഥാനവും കൊണ്ടോട്ടി ബ്ളോക്ക് രണ്ടും താനൂര്‍ മൂന്നും സ്ഥാനങ്ങളും നേടി. ഫുട്ബാളില്‍ വണ്ടൂര്‍, പൊന്നാനി, അരീക്കോട് ബ്ളോക്കുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വനിത ഫുട്ബാളില്‍ തിരൂരങ്ങാടി ഒന്നും പെരിന്തല്‍മണ്ണ രണ്ടും അരീക്കോട് മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. പുരുഷ വിഭാഗം വോളിബാളില്‍ തിരൂരും മങ്കടയും അരീക്കോടും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിത വോളിബാളില്‍ തിരൂരങ്ങാടിയും അരീക്കോടും മങ്കടയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. പുരുഷ വിഭാഗം തൈക്വാന്‍ഡോയില്‍പൊന്നാനി ഒന്നും തിരൂര്‍ രണ്ടും താനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീന്തലില്‍ മലപ്പുറം ബ്ളോക്കിന് ഒന്ന് കൊണ്ടോട്ടിക്ക് രണ്ടും പെരുമ്പടപ്പിന് മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.