എടക്കര: ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പാലേമാട്, ശങ്കരംകുളം എന്നിവിടങ്ങളില്‍ കലക്കന്‍ പുഴക്ക് കുറുകെയുള്ള വി.സി.ബി കം ബ്രിഡ്ജുകള്‍ക്ക് ചീര്‍പ്പ് സ്ഥാപിച്ചതില്‍ ക്രമക്കേട് നടന്നതായി ആരോപണം. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കാമെന്ന് പറഞ്ഞ് മുന്‍കൂട്ടി ചെയ്ത പ്രവൃത്തിയില്‍ നിലവാരം കുറഞ്ഞ തകിട് ഷീറ്റ് ഉപയോഗിച്ചാണ് ചീര്‍പ്പ് നിര്‍മിച്ചത്. തടയണ നിര്‍മിച്ചിട്ട് പോലും വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. ഇതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലത്തെി സെക്രട്ടറിക്ക് മുന്നില്‍ പ്രതിഷേധമറിയിച്ചു. ഇതേതുടര്‍ന്ന് പ്ളാസ്റ്റിക് ചാക്കില്‍ പുഴയിലെ കല്ലുകള്‍ നിറച്ച് ചീര്‍പ്പിന് സമീപം നിരത്തി ഓട്ടയടക്കുന്ന പ്രവൃത്തി നടത്തുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ക്ക് ഗുണകരമാകുന്ന തടയണ നിര്‍മാണം കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.