വിവാദ പോസ്റ്റുകളുമായി കുടുംബശ്രീ ഫേസ്ബുക്ക് പേജ്

മലപ്പുറം: കുടുംബശ്രീ ഒൗദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്ത്രീകളെ അവഹേളിക്കുന്നതും മതവിദ്വേഷം പരത്തുന്നതുമായ പോസ്റ്റുകള്‍ പതിവാകുന്നതിനെതിരെ പ്രതിഷേധം ശക്തം. കുടുംബശ്രീയുടെ ജില്ലയിലെ ജെന്‍റര്‍ ഹെല്‍പ് ഡെസ്കിന്‍െറ ഫേസ്ബുക്ക് പേജാണ് മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ നിരന്തരം ഷെയര്‍ ചെയ്തത്. കഴിഞ്ഞദിവസം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെയും അതുസംബന്ധിച്ച ഇസ്ലാമിക കാഴ്ചപ്പാടിനെയും അവഹേളിക്കുന്ന തരത്തിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ഉണ്ടാക്കിയ പേജ് പക്ഷേ, ഇത്തരം വിവാദ വിഷയങ്ങളാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. കുടുംബശ്രീയുടെ നടപടിക്കെതിരെ മുസ്ലിം യൂത്ത്ലീഗ് ജില്ല നേതാക്കള്‍ കുടുംബശ്രീ ജില്ല കോഓഡിനേറ്ററെ നേരിട്ട് കണ്ട് പരാതി നല്‍കി. വിഷയം ഗൗരവമായി കാണാനും നടപടി സ്വീകരിക്കാനും അധികൃതര്‍ തയാറാകുന്നില്ളെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് എത്തി സമരക്കാരുമായി ചര്‍ച്ചനടത്തി. പോസ്റ്റ് ഉടന്‍ പിന്‍വലിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നുമുള്ള ഉറപ്പില്‍ സമരം പിന്‍വലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമീഷന്‍, വനിത കമീഷന്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. മലപ്പുറം നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്‍റ് ബാവ വിസപ്പടി, എം.എസ്.എഫ് ജില്ല പ്രസിഡന്‍റ് ടി.പി. ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി. അഹമ്മദ് സഹീര്‍, നിഷാദ് കെ. സലീം, നിഷാജ് എടപ്പറ്റ, റിയാസ് പുല്‍പ്പറ്റ, സാലിഹ് മാടമ്പി, എന്‍.പി. അക്ബര്‍, ഇഖ്ബാല്‍ കാവനൂര്‍, ഫാരിസ് പൂക്കോട്ടൂര്‍, റിയാസ് പൊടിയാട്, സഹല്‍ ഇരുമ്പുഴി, സജീര്‍ കളപ്പാടന്‍, കബീര്‍ മുതുവല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.