പെരിന്തല്‍മണ്ണയില്‍ വീണ്ടും ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വളാഞ്ചേരി കഞ്ഞിപ്പുര ചിറ്റയില്‍ കബീര്‍ (28), വെട്ടത്തൂര്‍ ഏഴുതല പച്ചീരി ഫര്‍ഹാന്‍ ഷിബിലി (21) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് വിവിധ ജില്ലകളില്‍ ആഡംബര ബൈക്ക് മോഷണം നടത്തിയതിന് അറസ്റ്റിലായ സംഘത്തെ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍, സി.ഐ സാജു കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ ലഭിച്ച സൂചനയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ബൈപാസ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി ഇവര്‍ കുടുങ്ങിയത്. ആലത്തൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുന്ന വഴിയാണ് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പ്രതികള്‍ പിടിയിലായത്. കബീര്‍ 2010ല്‍ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചക്കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ടയാളാണ്. കാടാമ്പുഴയില്‍ സ്ത്രീയുടെ മാല പൊട്ടിച്ചതിനും ഇയാളുടെ പേരില്‍ കേസുണ്ടെന്ന് പൊലീസ് പറയുന്നു. ഫര്‍ഹാന്‍ ഷിബിലി വണ്ടൂരില്‍ നേരത്തേ കഞ്ചാവ് കേസില്‍ എക്സൈസ് പിടിയിലായ ആളാണ്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചെന്നും ഉടന്‍ പിടിയിലാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. സി.ഐ സാജു കെ. എബ്രഹാം, എസ്.ഐമാരായ എം.സി. പ്രമോദ്, സുരേന്ദ്രന്‍, എ.എസ്.ഐമാരായ സി.പി. മുരളീധരന്‍, അനില്‍കുമാര്‍, പ്രത്യേക അന്വേഷണസംഘത്തിലെ സി.പി. മുരളീധരന്‍, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, ദിനേശ്, എന്‍.വി. ഷബീര്‍, ടി. സലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ബൈക്ക് കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.