വളാഞ്ചേരിയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ നഗരസഭ അടച്ചുപൂട്ടി

വളാഞ്ചേരി: കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗത് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ നഗരസഭ അധികൃതര്‍ അടച്ചുപൂട്ടി. ഹോട്ടലിന്‍െറ ലൈസന്‍സ് പുതുക്കുന്നതിന് നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. അടിസ്ഥാനസൗകര്യങ്ങളില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് തിങ്കളാഴ്ച നഗരസഭ അധികൃതര്‍ ഹോട്ടലിലത്തെി നോട്ടീസ് പതിക്കുകയായിരുന്നു. അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും ഹോട്ടല്‍ പൂട്ടാന്‍ തയാറാവാതിരുന്നതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ യു.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ ഹോട്ടലിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് വളാഞ്ചേരി എസ്.ഐ ബഷീര്‍ ചിറക്കലിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു. മുനിസിപ്പല്‍ യു.ഡി.എഫ് നേതാക്കളായ അഷ്റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, കെ.വി. ഉണ്ണികൃഷ്ണന്‍, സി. അബ്ദുല്‍നാസര്‍, മുഹമ്മദലി നീറ്റുകാട്ടില്‍, മൂര്‍ക്കത്ത് മുസ്തഫ, പി.പി. ഹമീദ്, നൗഫല്‍ പാലാറ, സി.എം. റിയാസ്, കെ.ടി. നിസാര്‍ബാബു, കെ.പി. മുഹ്സിന്‍, ഇ.പി. യഹ്യ, ഒ.പി. റൗഫ്, പി. നസീറലി എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ളാദ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.