മഞ്ചേരി: നന്മയുടെ മാതൃകകളും ഇസ്ലാമിന്‍െറ തെളിമയാര്‍ന്ന പ്രതീകങ്ങളുമായി പൊതുസമൂഹത്തെ പ്രതിനിധീകരിക്കാന്‍ എസ്.കെ.എസ്.എസ്.എഫിന്‍െറ തെരഞ്ഞെടുക്കപ്പെട്ട 6000 പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. മഞ്ചേരി തുറക്കലില്‍ നടന്ന ഗ്രാന്‍ഡ് അസംബ്ളിയില്‍ ജില്ല പ്രസിഡന്‍റ് ഫക്രുദ്ദീന്‍ തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത വിഭാവനം ചെയ്യുന്നത് നന്മയുടെ സന്ദേശമാണെന്നും അത് സമൂഹത്തിന് മുന്നില്‍ വെളിച്ചമായി നിലനിര്‍ത്തണമെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. സ്വയം പരിവര്‍ത്തനം നടത്തുമ്പോഴാണ് സമൂഹത്തിന് ശോഭനമായ ഭാവിയുണ്ടാകുന്നതെന്നും പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാജി കെ. മമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, വി.പി. മുഹമ്മദലി, സിദ്ദീഖ് ഫൈസി, എം.പി. മൊയ്തീന്‍ കുരിക്കള്‍, കെ.എം. ശുക്കൂര്‍ മാസ്റ്റര്‍, വി.ടി. ഫിറോസ്, യാശിഖ് തുറക്കല്‍, കെ.പി. മുഹമ്മദലി, ടി.എച്ച്. കുഞ്ഞാലി ഹാജി, ശമീര്‍ മേലാക്കം, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ‘പുതുതലമുറക്കൊപ്പം’ പ്രമേയത്തില്‍ നടന്ന സെഷനില്‍ സി.എച്ച്. ത്വയ്യിബ് ഫൈസി, റഹീം ചുഴലി എന്നിവര്‍ വിഷയാവതരണം നടത്തി. പുത്തനഴി മൊയ്തീന്‍ ഫൈസി, യു. ശാഫി ഹാജി, കണ്ണിയന്‍ അബൂബക്കര്‍, കൊരമ്പയില്‍ നജ്മല്‍ ബാബു, നിയാസലി ശിഹാബ് തങ്ങള്‍, ഹനീഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ‘ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന്’ പ്രമേയത്തില്‍ അബ്ദുല്‍ ഗഫൂര്‍ അന്‍വരി, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തി. അനീസ് ഫൈസി മാവണ്ടിയൂര്‍ ആമുഖവും മുഹമ്മദ് റാസി ബാഖവി പ്രാര്‍ഥനയും നടത്തി. ‘സമസ്ത: വിശ്വ ഇസ്ലാമിക ഏകകം’ സെഷനില്‍ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ വിഷയാവതരണം നടത്തി. സമാപന സെഷനില്‍ അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ജലീല്‍ റഹ്മാനി വാണിയൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സമാപനസമ്മേളനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് മഞ്ചേരി കച്ചേരിപ്പടിയില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.