ഉള്‍വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും പരിചരണം നല്‍കി ആരോഗ്യ പ്രവര്‍ത്തകര്‍

കരുളായി: വനത്തിനകത്തെ പൂച്ചപ്പാറ കോളനിയില്‍ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും പരിചരണം നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകരത്തെി. കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ബേബിയുടെ ഭാര്യ ശെല്‍വിക്കും നവജാത ശിശുവിനുമാണ് കരുളായിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വനത്തില്‍നിന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിലത്തെിച്ച് പരിചരണം നല്‍കിയത്. ഇരുപത്തിയേഴുകാരി ശെല്‍വി തന്‍െറ അഞ്ചാമത്തെ കുഞ്ഞിന് ഫെബ്രുവരി 11നാണ് ജന്മം നല്‍കിയത്. അളയില്‍നിന്ന് ഏറെദൂരം മാറി ഉള്‍ക്കാട്ടിലാണ് ഇവര്‍ പ്രസവിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍ക്കാട്ടിലേക്കുപോയ ഇവര്‍ ചൊവ്വാഴ്ചയാണ് തിരികെയത്തെിയത്. അപ്പോഴാണ് പ്രസവവിവരം പുറംലോകമറിയുന്നത്. വിവരമറിഞ്ഞ ഉടന്‍ കരുളായി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശാനുസരണം അമ്മയേയും കുഞ്ഞിനേയും കേന്ദ്രത്തിലത്തെിച്ച് ചികിത്സ നല്‍കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. റിയാസ് കുഞ്ഞിനെ പരിശോധിച്ചു. 2.9 കി.ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പും നല്‍കി. നവജാത ശിശു ഉള്‍പ്പെടെ ശെല്‍വി-ബേബി ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍കുഞ്ഞും മൂന്നു പെണ്‍കുഞ്ഞുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.