വെട്ടത്തൂര്‍: കനത്ത ചൂടും കാറ്റും കാരണം മണ്ണാര്‍മല വനമേഖലയില്‍ അഞ്ച് ദിവസമായി കാട്ടുതീ പടരുന്നു. വനംവകുപ്പിന്‍െറയും സ്വകാര്യ വ്യക്തികളുടെയും ഏക്കര്‍കണക്കിന് ഭൂപ്രദേശങ്ങളാണ് തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്്. കഴിഞ്ഞദിവസം രാത്രി മാനത്തുമംഗലം-മണ്ണാര്‍മല-കാര്യാവട്ടം റോഡിന് സമീപം വനമേഖലയില്‍ തീ ആളിപ്പടര്‍ന്ന് തെങ്ങുകളും മരങ്ങളും റബറും മറ്റു കാര്‍ഷിക വിളകളും അഗ്നിക്കിരയായി. രാത്രി ഒമ്പതോടെയാണ് ഏക്കര്‍കണക്കിന് പ്രദേശം കത്തിയമര്‍ന്നത്. ഈ സമയം കനത്ത കാറ്റടിച്ചതാണ് കൂടുതല്‍ ഭാഗത്തേക്ക് തീ വ്യാപിക്കാന്‍ കാരണമായത്. താഴ്വാരംവരെ തീ പടര്‍ന്നത് മലയടിവാരത്ത് താമസിക്കുന്നവരില്‍ ആശങ്ക പരത്തി. ബുധനാഴ്ച ഉച്ചയോടെ മലയുടെ മറുഭാഗമായ കക്കൂത്ത് പ്രദേശത്തെ മലയിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസംമുമ്പ് മണ്ണാര്‍മല ആദിവാസി കോളനിയുടെ മുകള്‍ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീടത് മറ്റു പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. ആദിവാസി കോളനിക്ക് സമീപത്ത് ബുധനാഴ്ചയും തീ കത്തുന്നുണ്ട്. അഗ്നിശമന സേനക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഭാഗങ്ങളിലാണ് തീപിടിക്കുന്നത്. ഇതിനാല്‍ തീ നിയന്ത്രണവിധേയമാക്കുകയെന്നത് ശ്രമകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.