പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക്കില്‍ സംഘര്‍ഷം. മകനെ മര്‍ദിച്ചതിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കാനത്തെിയ മാതാവിനെ കോളജ് ഗേറ്റില്‍ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികളെയും പരാതിയുമായത്തെിയ മാതാവിനെയും മകനെയും ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഇവിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥി പൂപ്പലം ചാവക്കാടന്‍ ഉമ്മറിന്‍െറ മകന്‍ അമീന്‍ അന്‍ഷാദ് (19), മാതാവ് സാജിത (40), എസ്.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നാംവര്‍ഷ വിദ്യാര്‍ഥി മിഥുന്‍ (20), രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ കെ.വി. നിഖില്‍, പി.സി. അഖിലേഷ്, സി.ആര്‍. മെല്‍വിന്‍, എന്‍.എസ്. വിഷ്ണു എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍റര്‍ പോളിടെക്നിക് ഫുട്ബാളില്‍ ജേതാക്കളായ അങ്ങാടിപ്പുറം ടീമിന് വെള്ളിയാഴ്ച അനുമോദനചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഒരുസംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി അമീന്‍ അന്‍ഷാദ് പരാതിപ്പെട്ടു. തുടര്‍ന്ന് കോളജിലെ ഒരുവിദ്യാര്‍ഥി ഫോണില്‍ വിളിച്ച് കോളജിലേക്ക് തിങ്കളാഴ്ച വരരുതെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി അമീന്‍ അന്‍ഷാദ് പറയുന്നു. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കാനാണ് അന്‍ഷാദ് മാതാവിനെയും കൂട്ടി തിങ്കളാഴ്ച രാവിലെ എത്തിയത്. കോളജ് ഗേറ്റില്‍ ഒരുസംഘം വിദ്യാര്‍ഥികള്‍ തടയുകയും മകനെ മാത്രം അകത്തേക്ക് കയറ്റിവിടുകയുമായിരുന്നുവെന്ന് സാജിത പറഞ്ഞു. ഇതിനിടയില്‍ തന്‍െറ ചുറ്റും വിദ്യാര്‍ഥികള്‍ കൂടുന്നതു കണ്ടതോടെ അടുത്തേക്ക് ഓടിവന്ന മകന്‍ അന്‍ഷാദിന് മര്‍ദനമേറ്റു. മാതാവിനെ തള്ളുന്നത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന ഇവരുടെ ബന്ധു നാട്ടുകാരെ വിവരമറിയിച്ചു. നാട്ടില്‍ നിന്നത്തെിയ ഒരുസംഘം മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ 25 പേര്‍ക്കെതിരെയും മാതാവിന്‍െറയും മകന്‍െറയും പരാതിയില്‍ ആറ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.