നാട്ടുകാരുടെ കൂട്ടായ്മയില്‍ നൂഞ്ഞല്ലൂരില്‍ റോഡ് ഒരുങ്ങി

കൊണ്ടോട്ടി: നാട്ടുകാരുടെ കൂട്ടായ്മയില്‍ പുളിക്കല്‍ നൂഞ്ഞല്ലൂരില്‍ റോഡ് നിര്‍മിച്ചു. മൂലയില്‍ പുറായ് ഹരിജന്‍കോളനിയിലേക്കുള്ള റോഡാണ് നാട്ടുകാരും കോളനിനിവാസികളും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കിയത്. പ്രദേശവാസികളുടെ യാത്ര ദുരിതത്തിന് ഇതോടെ പരിഹാരമായി. നൂഞ്ഞല്ലൂര്‍ മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ഉള്‍പ്പെടെ നിരവധി പേര്‍ റോഡിനായി ഭൂമി വിട്ടു നല്‍കി. രണ്ടര കിലോമീറ്ററോളം നീളത്തിലാണ് റോഡ് നിര്‍മിച്ചത്. വേലായുധന്‍ വെന്നിയൂര്‍, എം.കെ. വേലായുധന്‍, രമേശ്, സുബ്രഹ്മണ്യന്‍, പ്രവീണ്‍, അയ്യപ്പന്‍, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.