പുലിയെ കണ്ടെന്ന്; കാരകുന്നില്‍ ഭീതി പടരുന്നു

കാരകുന്ന്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ കാരകുന്ന് 34ലും വെണ്ണേക്കോട്ടുപറമ്പിലും പുലിഭീതി. കാരകുന്ന് 34ല്‍ എ.എം.യു.പി സ്കൂളിന് സമീപത്തെ മണ്ണാടന്‍ കുന്നിലാണ് തിങ്കളാഴ്ച രാത്രി എട്ടോടെ ഓട്ടോ ഡ്രൈവര്‍ നെല്ലിപ്പറമ്പന്‍ അശ്റഫ് പുലിയെ കണ്ടതായി പറയുന്നത്. വീടിനോട് ചേര്‍ന്ന കശുമാവിന്‍ തോട്ടത്തില്‍ വലിയ ശബ്ദത്തില്‍ ഇലയനക്കം കേട്ടതോടെയാണ് പുലി ശ്രദ്ധയില്‍പെട്ടതെന്ന് അശ്റഫ് പറഞ്ഞു. ഏകദേശം നാലടിയോളം പൊക്കമുള്ള പുലി പിന്നീട് കുന്നിന്‍ മുകളിലെ റബര്‍ തോട്ടത്തിലൂടെ ഒടോംകണ്ട് ഭാഗത്തേക്ക് കയറിയതായും അശ്റഫ് പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് ആദ്യം പൊലീസും പിന്നാലെ വനംവകുപ്പ് ജീവനക്കാരും സ്ഥലത്തത്തെി. വനപാലകരും എടവണ്ണ പൊലീസും സ്ഥലത്തത്തെി.ഇവര്‍ പ്രാഥമിക പരിശോധന നടത്തി. പുലിയെക്കണ്ട സ്ഥലത്ത് പുലിയുടേതെന്ന് കരുതുന്ന മൂത്രം കണ്ടത്തെി. കാല്‍പാട് ദൃശ്യമായിട്ടില്ളെന്നും മൂത്രത്തിന്‍െറ സാമ്പിള്‍ പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂവെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സ്ഥലത്തത്തെി കാട് വെട്ടിത്തെളിച്ച് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. പുലിയെ കണ്ടെന്ന വാര്‍ത്തയറിഞ്ഞ് നിരവധിപേര്‍ പ്രദേശത്ത് തടിച്ചുകൂടി. ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്തുനിന്ന് പരിചയമില്ലാത്ത മൃഗത്തിന്‍െറ ശബ്ദം കേട്ടിരുന്നതായും പറയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.