എടവണ്ണ: ഒതായി ചാത്തല്ലൂര്‍ ചോലാറ മലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. 200 ഏക്കറോളം സര്‍ക്കാര്‍ വനഭൂമിയും സ്വകാര്യ വ്യക്തികളുടെ റബര്‍ തോട്ടവും കത്തിനശിച്ചു. കിഴക്കേ ചാത്തല്ലൂര്‍ ചോലാറ മലയുടെ ഒരു ഭാഗത്തും പുള്ളിപ്പാടം വില്ളേജിലെ മങ്ങാട്ടുമലവാരം, കപ്പക്കല്ല്, ഈങ്ങാപ്പാല്‍ തുടങ്ങിയ മലയടിവാരത്തും അഗ്നിബാധയുണ്ടായി. ഞായറാഴ്ച രാവിലെ തുടങ്ങിയ അഗ്നിബാധ രാത്രിയും തുടരുകയാണ്. സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ പത്ത് ഏക്കറോളം വരുന്ന റബര്‍ മരങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ശക്തമായ ചൂട് കാരണം തീയണക്കാന്‍ സാധിച്ചില്ല. ഒരു ഭാഗത്തെ തീ നാട്ടുകാര്‍ ഓടിക്കൂടി അണക്കുമ്പോഴേക്കും അടുത്ത ഭാഗങ്ങളില്‍ കാറ്റിനനുസരിച്ച് തീ ആളിക്കത്തുകയായിരുന്നു. രാത്രി വൈകിയും മലവാരത്തെ കാടുകളും മറ്റും കത്തുന്ന കാഴ്ചയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.