തിരൂര്‍ ജില്ല ആശുപത്രിയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

തിരൂര്‍: വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകനൊപ്പമുണ്ടായിരുന്നവര്‍ റൗണ്ട്സിനിടെ ഡോക്ടറെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് തിരൂര്‍ ജില്ല ആശുപത്രിയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. എച്ച്.എം.സി അംഗങ്ങളും പൊലീസും ഇടപെട്ട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം സമരം ഒത്തുതീര്‍പ്പായി. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധിക്കുന്നത് സി.പി.എം നേതാക്കള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചെറിയ സംഘര്‍ഷവുമുണ്ടായി. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ജനറല്‍ വാര്‍ഡിലാണ് സംഭവങ്ങളുടെ തുടക്കം. ഉണ്യാലില്‍ നിന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന സി.പി.എം പ്രവര്‍ത്തകന്‍ ഫൈജാസിനെ പരിശോധിക്കുന്നതിനിടെ സര്‍ജന്‍ ഡോ. സലീമിനോട് വാര്‍ഡിലുണ്ടായിരുന്നവര്‍ തട്ടിക്കയറുകയായിരുന്നു. നേരത്തെ മെഡിക്കല്‍ കോളജിലായിരുന്ന ഫൈജാസിനെ ബുധനാഴ്ചയാണ് തിരൂരിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളജിലെ പരിശോധന റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചായിരുന്നു വാക്കേറ്റത്തിന് തുടക്കമെന്ന് ഡോ. സലീം പറഞ്ഞു. വാര്‍ഡില്‍ അനാവശ്യമായി നില്‍ക്കുന്നവര്‍ പുറത്ത് പോകണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ തങ്ങിനിന്നവരാണ് പ്രശ്നമുണ്ടാക്കിയത്. വാക്കേറ്റം ബഹളത്തിലേക്ക് നീങ്ങിയതിനിടെ എല്ലുരോഗ വിദഗ്ധന്‍ ഡോ. ഐ.പി. ഉണ്ണികൃഷ്ണന്‍ എത്തി. അതോടെ രണ്ടുപേര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി. മെഡിക്കല്‍ റിപ്പോര്‍ട്ട് വിവരം വിശദീകരിക്കാതെ പോകാന്‍ അനുവദിക്കില്ളെന്നായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ നിലപാട്. ഈ സമയം ഫൈജാസിന്‍െറ മുറിവ് കെട്ടഴിച്ച നിലയിലായിരുന്നു. ഇത് ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ആരോപിച്ചും ചിലര്‍ ബഹളമുണ്ടാക്കി. കൂടുതല്‍ ആശുപത്രി ജീവനക്കാരത്തെിയാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ജീവനക്കാരെല്ലാം പണിമുടക്കുന്നതായി പ്രഖ്യാപിച്ചു. സി.പി.എം നിറമരുതരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി. ശശി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെുകയും ഡോക്ടര്‍മാരോട് ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി വളപ്പില്‍ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തുന്നത് സി.പി.എം നേതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. എസ്.ഐ കെ.ആര്‍. രഞ്ജിതും പ്രബേഷന്‍ എസ്.ഐ ഷമീറും എച്ച്.എം.സി അംഗങ്ങളായ പിമ്പുറത്ത് ശ്രീനിവാസന്‍, വി. നന്ദന്‍, രാജീവ് തലക്കാട് എന്നിവരും ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. എസ്.ഐയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവുമായും ചര്‍ച്ച നടത്തി പതിനൊന്നരയോടെയാണ് സമരം അവസാനിപ്പിച്ചത്. ഡോക്ടര്‍മാരായ ഉസ്മാന്‍കുട്ടി, ഉണ്ണികൃഷ്ണന്‍, സലീം, എച്ച്.എം.സി അംഗങ്ങളായ വി. നന്ദന്‍, രാജീവ് തലക്കാട്, സി.പി.എം ഏരിയ സെക്രട്ടറി ഇ. ജയന്‍, ലോക്കല്‍ സെക്രട്ടറി ടി. ശശി, സെയ്തലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോക്ടര്‍മാരോട് നേതൃത്വം വീണ്ടും ക്ഷമാപണം നടത്തുകയും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു സമരത്തിന് തിരശ്ശീല വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.