എടവണ്ണ: അനധികൃത മണല്‍ക്കടത്ത് തടയാനത്തെിയ പൊലീസുകാരെ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശമിച്ചുവെന്ന കേസിലെ പ്രതികള്‍ പൊലിസില്‍ കീഴടങ്ങി. തെഞ്ചീരിയിലെ നീരൂട്ടിചാലില്‍ കബീര്‍ (31), പാലോത്തിലെ ചീരാന്‍തൊടിക ഷാജി (28) എന്നിവരാണ് എടവണ്ണ എസ്.ഐ. ബിനു തോമസിന് മുന്നില്‍ കീഴടങ്ങിയത്. ജനുവരി 31ന് പുലര്‍ച്ച കൊളപ്പാട് കടവില്‍നിന്ന് അനധികൃതമായി മണല്‍ കയറ്റി വരികയായിരുന്ന ‘കെ.എല്‍ 11 ഡബ്ള്യൂ 1043’ ടിപ്പര്‍ ലോറി ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡ് തടഞ്ഞതിനെ തുടര്‍ന്ന് സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷഫീഖ്, അഖില്‍ എന്നിവരെ തട്ടിമാറ്റി ടിപ്പര്‍ ലോറിയുമായി പ്രതികള്‍ കടന്നുവെന്നാണ് കേസ്. പൊലീസിന്‍െറ അന്വേഷണത്തിനിടെയാണ് രണ്ടുപേരും കീഴടങ്ങിയത്. പ്രതികളെ മഞ്ചേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.