ദേശീയപാതയിലെ കൈയേറ്റംഒഴിപ്പിച്ചു തുടങ്ങി

തേഞ്ഞിപ്പലം: ദേശീയപാത കൈയേറി നടത്തുന്ന കച്ചവട സ്ഥാപനങ്ങളും നിയമവിരുദ്ധമായി കെട്ടിയുണ്ടാക്കിയ ഷെഡുകളും ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ദേശീയപാതയില്‍ സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഇതോടൊപ്പം നീക്കം ചെയ്യുന്നുണ്ട്. ദേശീയപാത വികസന ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ല അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും നീക്കം ചെയ്യാത്തവരെ റവന്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കുന്നത്. പാതയോരത്ത് നടത്തുന്ന പഴവര്‍ഗ കച്ചവടം, മത്സ്യ കച്ചവടം എന്നിവയും നീക്കം ചെയ്തു. മുന്നറിയിപ്പ് അവഗണിച്ച് കച്ചവടം നടത്തിയ അനധികൃത ഷെഡുകള്‍ മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു. മത്സ്യ കച്ചവടക്കാരും പഴവര്‍ഗ വില്‍പനക്കാരും രാവിലെതന്നെ കൈയേറ്റം ഒഴിപ്പിക്കുന്നതറിഞ്ഞ് കെട്ടിയുണ്ടാക്കിയ ഷെഡുകളും മറ്റും നീക്കം ചെയ്തിരുന്നു. വരുംദിവസങ്ങളിലും നടപടി തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.