ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം 11ന് കോട്ടക്കല്‍ പുത്തൂരില്‍

മലപ്പുറം: ‘ഇസ്ലാം സന്തുലിതമാണ്’ പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഫെബ്രുവരി 11ന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച സാംസ്കാരിക സമ്മേളനം നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവന പ്രവര്‍ത്തനം, വനിത സമ്മേളനം, വിദ്യാര്‍ഥി സംഗമം, സെമിനാര്‍, പ്രഫഷനല്‍ മീറ്റ്, ബാല-കൗമാര സമ്മേളനം, ഗൃഹാങ്കണയോഗം എന്നിവ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.45ന് സാംസ്കാരിക സമ്മേളനം കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിക്കും. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, കെ. അംബുജാക്ഷന്‍, ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, പി.എം.എ. ഗഫൂര്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, ആദം അയ്യൂബ്, സമദ് കുന്നക്കാവ്, ഡോ. ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച വൈകീട്ട് നാലിന് പൊതുസമ്മേളനം അഖിലേന്ത്യ അസി. അമീര്‍ നുസ്റത്ത് അലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, അഖിലേന്ത്യ ശൂറ അംഗങ്ങളായ ടി.കെ. അബ്ദുല്ല, വി.കെ. അലി, കേരള അസി. അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, വനിത വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ശറഫിയ്യ എന്നിവര്‍ സംസാരിക്കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ അഭിവാദ്യമര്‍പ്പിക്കും. പോഷക സംഘടനകളുടെ ജില്ല പ്രസിഡന്‍റുമാരായ പി. ലൈല (വനിത വിഭാഗം), മിയാന്‍ദാദ് (സോളിഡാരിറ്റി), ഡോ. സഫീര്‍ (എസ്.ഐ.ഒ) എന്നിവര്‍ പ്രമേയം അവതരിപ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് എം.സി. നസീര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുസ്തഫ ഹുസൈന്‍, ജില്ല സെക്രട്ടറി സി.എച്ച്. ബഷീര്‍, വൈസ് പ്രസിഡന്‍റ് ഹബീബ് ജഹാന്‍, സി.എച്ച്. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.