നിലമ്പൂര്‍: മുമ്പെങ്ങുമില്ലാത്ത വിധം ഇത്തവണ വില കുറയുന്നത് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. നാളികേരം, റബര്‍, അടക്ക എന്നിവയുടെ വില ഉയരുമ്പോഴും കുരുമുളകിന്‍െറ വില താഴോട്ടാണ്. കഴിഞ്ഞ സീസണില്‍ ഈ സമയത്ത് ലഭിച്ചിരുന്നത് കിലോക്ക് 710 രൂപയാണെങ്കില്‍ ഇത്തവണ 555-560 രൂപ മാത്രമാണ്. പ്രധാന വിളവെടുപ്പ് സമയമായ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടായ വന്‍ വിലയിടിവ് കര്‍ഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷമാണ് കുരുമുളകിന് മാര്‍ക്കറ്റില്‍ വിലയിടിഞ്ഞത്. ദ്രുതവാട്ടമടക്കമുള്ള രോഗങ്ങളാല്‍ മുന്‍ വര്‍ഷങ്ങളില്‍ കുരുമുളക് ഉല്‍പാദനം കാര്യമായി കുറഞ്ഞിരുന്നു. എന്നാല്‍ രണ്ടുവര്‍ഷമായി കുരുമുളക് ഉല്‍പാദനത്തിലുണ്ടായ നേരിയ മുന്നേറ്റം വിലയിടിവ് മൂലം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തില്ല. കടുത്ത ചൂടും വേനലും വള്ളികളെ ബാധിക്കുന്നതിനാല്‍ നേരത്തെ വിളവെടുത്തതും കര്‍ഷകര്‍ക്ക് വിനയായി. വയനാടും ഇടുക്കിയും കഴിഞ്ഞാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോരമേഖലകളിലാണ് കുരുമുളക് കൃഷി കാര്യമായുള്ളത്. കരിമുണ്ട, പിയൂര്‍ ഇനങ്ങളാണ് മലയോരത്ത് കൃഷിചെയ്യുന്നത്. സീസണില്‍ ഉണ്ടായ വിലയിടിവ് ചെറുകിട കര്‍ഷകരെയാണ് സാരമായി ബാധിക്കുന്നത്. കുരുമുളകുതോട്ടം പാട്ടത്തിനെടുത്തവരും ഇത്തവണ വെട്ടിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.