കോളജിലെ സംഘര്‍ഷം : 10 വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊണ്ടോട്ടി: വിദ്യാര്‍ഥിയെ മര്‍ദിച്ചത് അന്വേഷിക്കാനത്തെിയ ബന്ധുവിനെ ആക്രമിച്ച സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പുളിക്കല്‍ ബ്ളോസം കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥി കൊട്ടപ്പുറം സഫ്വാനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി നീറ്റിക്കല്‍ സ്വദേശിയായ വീരാന്‍കുട്ടിയുടെ പരാതിയിലാണ് കേസ്. കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണിന്‍െറ അമ്മാവനാണ് വീരാന്‍കുട്ടി. ഡോണിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്ന് കേസെടുത്തിരുന്നെങ്കിലും അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ഇതേ വിദ്യാര്‍ഥിയെ ജനുവരി 31ന് വീണ്ടും വിദ്യാര്‍ഥികള്‍ ആക്രമിച്ചു. ഈ സംഭവം അന്വേഷിക്കാനത്തെിയ വീരാന്‍കുട്ടിയെ കോളജ് ഗേറ്റിന് പുറത്തുവെച്ച് ആക്രമിക്കുകയായിരുന്നു. ഈ സമയം ഡോണും പിതാവും പ്രിന്‍സിപ്പലിന്‍െറ മുറിയിലായിരുന്നു. ഡോണും വീരാന്‍കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ഥികളെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.